പുകമറയ്ക്ക് പിന്നിൽ 1
ആനന്ദ് വളരെ വൈകിയാണ് ഓഫീസ് വിട്ടിറങ്ങിയത് തിങ്കളാഴ്ച ലീവ് ആയതുകൊണ്ട് ചെയ്യാനുള്ള പെന്റിങ് വർക്ക് എല്ലാം ചെയ്തു തീർത്ത് ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ സമയം രാത്രി എട്ടു കഴിഞ്ഞിരുന്നു. വേഗം ഫ്ലാറ്റിൽ പോയി കുറച്ച് ഡ്രസ്സ് പാക്ക് ചെയ്തു റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ വണ്ടി പോയിരുന്നു. പിന്നെ ബസ്സിൽ പാലക്കാട്ടേക്കും അവിടെനിന്ന് തൃശൂർ ക്കും വണ്ടികയറി, രാത്രി ഒന്നര ആയപ്പോഴാണ് വീടിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ വണ്ടി ഇറങ്ങിയത്. അതൊരു ചെറിയ ഗ്രാമമാണ് തീർത്തും ശാന്തമായ ഒരിടം. അതുകൊണ്ടുതന്നെ യാതൊരു വിധ പേടിയും ആനന്ദിന് തോന്നിയില്ല, മാത്രമല്ല ആനന്ദ് ആദ്യമായല്ല വൈകി വരുന്നത്. കഷ്ടകാലത്തിന് ഇന്ന് മൊബൈൽ ഫോണിലെ ചാർജ് തീർന്നു പോയിരിക്കുന്നു പോയിരിക്കുന്നു. സാധാരണ ബസ്റ്റോപ്പിൽ എത്തിയാൽ സുജിത്തിനെ വിളിക്കുകയാണ് പതിവ്. തൊട്ടടുത്ത വീടാണ് ചെറുപ്പംമുതലേ ഒന്നിച്ചു കളിച്ചു വളർന്നവരാണ് വീട്ടുകാരും നല്ല അടുപ്പമാണ് അതുകൊണ്ടുതന്നെ അവനെ വിളിക്കാൻ ഒരു മടിയും തോന്നാറില്ല. എന്തായാലും ഇന്ന് വിളിക്കാൻ കഴിഞ്ഞില്ല. വീട്ടിലേക്ക് ഒരു മൂന്നു ...