പുകമറയ്ക്ക് പിന്നിൽ 1
ആനന്ദ് വളരെ വൈകിയാണ് ഓഫീസ് വിട്ടിറങ്ങിയത് തിങ്കളാഴ്ച ലീവ് ആയതുകൊണ്ട് ചെയ്യാനുള്ള പെന്റിങ് വർക്ക് എല്ലാം ചെയ്തു തീർത്ത് ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ സമയം രാത്രി എട്ടു കഴിഞ്ഞിരുന്നു. വേഗം ഫ്ലാറ്റിൽ പോയി കുറച്ച് ഡ്രസ്സ് പാക്ക് ചെയ്തു റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ വണ്ടി പോയിരുന്നു. പിന്നെ ബസ്സിൽ പാലക്കാട്ടേക്കും അവിടെനിന്ന് തൃശൂർ ക്കും വണ്ടികയറി, രാത്രി ഒന്നര ആയപ്പോഴാണ് വീടിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ വണ്ടി ഇറങ്ങിയത്. അതൊരു ചെറിയ ഗ്രാമമാണ് തീർത്തും ശാന്തമായ ഒരിടം. അതുകൊണ്ടുതന്നെ യാതൊരു വിധ പേടിയും ആനന്ദിന് തോന്നിയില്ല, മാത്രമല്ല ആനന്ദ് ആദ്യമായല്ല വൈകി വരുന്നത്. കഷ്ടകാലത്തിന് ഇന്ന് മൊബൈൽ ഫോണിലെ ചാർജ് തീർന്നു പോയിരിക്കുന്നു പോയിരിക്കുന്നു. സാധാരണ ബസ്റ്റോപ്പിൽ എത്തിയാൽ സുജിത്തിനെ വിളിക്കുകയാണ് പതിവ്. തൊട്ടടുത്ത വീടാണ് ചെറുപ്പംമുതലേ ഒന്നിച്ചു കളിച്ചു വളർന്നവരാണ് വീട്ടുകാരും നല്ല അടുപ്പമാണ് അതുകൊണ്ടുതന്നെ അവനെ വിളിക്കാൻ ഒരു മടിയും തോന്നാറില്ല. എന്തായാലും ഇന്ന് വിളിക്കാൻ കഴിഞ്ഞില്ല.
വീട്ടിലേക്ക് ഒരു മൂന്നു കിലോമീറ്ററോളം ഉണ്ട്, കനത്ത ഇരുട്ടാണ് കുറച്ചുദൂരം റേറ്റ് ഉണ്ട് അതുകൊണ്ട് കുഴപ്പമില്ല. പതുക്കെ മുന്നോട്ടു പോയി കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ പെട്ടെന്ന് കറണ്ട് പോയി റോഡ് മുഴുവനും ഇരുട്ട്. നിലാവ് പോലും കൂട്ടിനില്ല ചെറിയ മഴക്കാർ ഉണ്ട് ചെറിയ മിന്നലും, പരിചിതമായ വഴിയായതിനാൽ റോഡിലൂടെ നടന്നു അമേരിക്കക്കാരൻ തോമസ് ചേട്ടന്റെ വീടിന്റെ വെളുത്ത മതിൽ കാണാൻ തുടങ്ങി വലിയ വീടാണ്, ആനന്ദിന് ചെറുപ്പത്തിൽ ആണ് ആ വീടിന്റെ പണി നടന്നത്, ആദ്യമായാണ് ആ നാട്ടിൽ അത്രയും വലിയ വീട്. പണി നടക്കുന്ന സമയത്ത് ഒരിക്കൽ ഉള്ളിൽ കയറി കണ്ടിട്ടുണ്ട്. ചെറിയ കൊട്ടാരം പോലെ തോന്നി അന്ന്. തോമസ് ചേട്ടനും ഭാര്യയും മാത്രമാണ് ആ വലിയ വീട്ടിൽ, മക്കളില്ല അവർക്ക്. ആ വലിയപറമ്പിലെ ഒത്തനടുക്ക് ആണ് വീട്, വീടിന്റെ എതിർവശം വലിയൊരു തോട്ടം ആണ്. തോമസ് ചേട്ടന്റെ വീട് കഴിഞ്ഞാൽ 100 മീറ്ററിൽ വേറെ വീടില്ല. ആനന്ദ് മെല്ലെ തപ്പിത്തടഞ്ഞു നടക്കുന്നതിനിടയിൽ തോമസ് ചേട്ടന്റെ പറമ്പിൽ നിന്നും ആരോ മണ്ണിൽ കിളക്കുന്ന ശബ്ദം!! തികച്ചും അസാധാരണം ആണല്ലോ ആ നേരത്ത് ഒരാൾ മണ്ണിൽ കിളക്കുന്നത് ആനന്ദിന് ചെറിയ പേടി തോന്നി.
ജോസഫ് ചേട്ടന്റെ വീടിന്റെ മതിലിന് ആറടി ഉയരമുണ്ട്, മെല്ലെ തൂങ്ങി മതിലിനു മുകളിൽ എത്തി നോക്കിയപ്പോൾ കുറച്ചകലെ ഒരാൾ ഒരു കുഴി എടുക്കുന്നതുപോലെ നിഴൽ കണ്ടു!. പെട്ടെന്ന് ഒരു മിന്നൽ ആ മിന്നലിൽ അയാൾ കുഴി വെട്ടുന്നതും ഒരു വലിയ ചാക്ക് അടുത്ത് കിടക്കുന്നതും ആനന്ദ് കണ്ടു. അയാൾ ആകെ വിയർത്തു എന്തുകൊണ്ടെന്ന് അറിയില്ല ഒരു പേടി അയാളെ പൊതിഞ്ഞു. പെട്ടെന്ന് കരണ്ട് വന്നു വഴിവിളക്കുകൾ തെളിഞ്ഞു. കൊണ്ടിരുന്ന ആള് തെളിഞ്ഞ വഴി വിളക്കിന്റെ അവിടേക്ക് നോക്കി, അയാൾ ആനന്ദിനെ കണ്ടു. പെട്ടെന്ന് തന്നെ അവിടേക്ക് ഓടി വന്നു. അയാളുടെ മുഖം വ്യക്തമല്ല ആനന്ദ് ഓടി ജീവനുവേണ്ടി, അയാൾ പിന്നാലെ ഉണ്ടോ എന്ന് നോക്കാൻ പോലും ധൈര്യമില്ല. ജീവനും കൊണ്ട് ഇരുട്ടത്ത് ഓടി ഒരുവിധം വീട്ടിലെത്തി, വാതിലിൽ മുട്ടി വിളിച്ചു, ഭാഗ്യത്തിന് അമ്മ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടായിരുന്നു. വിയർത്തുകുളിച്ച് കിതച്ച് നിൽക്കുന്ന ആനന്ദിനെ കണ്ട് അമ്മ ചോദിച്ചു എന്താ മോനെ എന്തുപറ്റി? ആനന്ദ് പറഞ്ഞു ഒന്നുമില്ല അമ്മേ ഒരു പട്ടി കടിക്കാൻ ഓടിച്ചു. കണ്ട് കാര്യം പറഞ്ഞ് അമ്മയെ പേടിപ്പിക്കാൻ ആനന്ദിനെ തോന്നിയില്ല. രാത്രി ഉറക്കം വന്നില്ല കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ആനന്ദിനെ അലട്ടി. അയാൾ ആരാണ്? ആനന്ദ് ആലോചിച്ചു. എന്തിനാണ് അയാൾ കുഴിക്കുന്നത്? എന്തായാലും അത് തോമസ് ചേട്ടൻ അല്ല. തോമസ് ചേട്ടനെയും നല്ല ഉയരവും നല്ല തടിയും ഉണ്ട്. ഇത് അത്ര പൊക്കമില്ലാത്ത ആളാണ് തോമസ് ചേട്ടന്റെ അത്ര തടിയും ഇല്ല. എന്തായിരിക്കും ആ ചാക്കിൽ?കാലം വളരെ മോശമാണ്. കള്ളനാണ് എങ്കിൽ കളവ് കഴിഞ്ഞിട്ട് കുഴി എടുക്കില്ല. കൊള്ള ക്കിടയിൽ കൊലപാതകം നടന്നാൽ അത് നശിപ്പിക്കാൻ നിൽക്കാതെ വേഗം സ്ഥലം വിടാനാണ് സാധ്യത. ഒരുപാട് ചിന്തകൾ ആനന്ദിനെ മനസ്സിൽ കടന്നു കൂടി. എന്തായാലും നാളെ നേരം വെളുക്കട്ടെ എന്ന് കരുതി കിടന്നു. ആനന്ദിനെ ഏറ്റവും അലട്ടിയത് അതൊരു കൊലപാതകം ആണെങ്കിൽ കൊലപാതകി തന്നെ കണ്ടുകാണും എന്ന ചിന്തയാണ്. ആ കൊലപാതകത്തിന് ഏക ദൃക്സാക്ഷി താനാണ് തന്നെയും അയാൾ കൊലപ്പെടുത്തിയേക്കാം എന്നൊക്കെ ചിന്തിച്ചു കിടന്നു. എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി. ഒരു ദുസ്വപ്നം കണ്ട് ഞെട്ടി ആണ് ആനന്ദ് ഉറക്കം എണീറ്റത്. ആകെ വിയർത്തിരുന്നു. നേരം 9 മണി കഴിഞ്ഞു. നേരം വൈകി കിടന്ന കാരണം അമ്മയും ആനന്ദിനെ വിളിച്ചില്ല വേഗം എണീറ്റ് പല്ലു തേച്ചു നേരെ സുജിത്തിന് റെ വീട്ടിൽ പോയി. സുജിത്ത് അവിടെയില്ല അമ്മാവന്റെ വീട്ടിൽ പോയിരിക്കുകയാണ് അമ്മാവനുമായി ആശുപത്രിയിൽ പോകേണ്ട കാര്യം ഉണ്ടായിരുന്നു. ഒരുപാട് അസുഖങ്ങൾ ഉള്ള ആളാണ് സുജിത്തിനെ അമ്മാവൻ അമ്മാവനെ രണ്ടു പെൺമക്കളാണ് അതുകൊണ്ട് സുഹൃത്തിനെ കൂട്ടു വിളിക്കുകയാണ് പതിവ് .
പ്രാതൽ കഴിക്കുമ്പോഴും ആനന്ദിന് ചിന്ത കഴിഞ്ഞ രാത്രിയിൽ കണ്ട കാര്യങ്ങൾ ആയിരുന്നു. അമ്മ എന്തൊക്കെയോ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു ആനന്ദ് അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല അയാൾ ഇപ്പോഴും കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ ഓർത്തിരിക്കുകയാണ്. ഒടുവിൽ അമ്മയ്ക്ക് മനസ്സിലായി ആനന്ദനു ഇന്നലെ രാത്രി മുതൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. അധികം ഒന്നും പറയാതെ അമ്മ അടുക്കളയിലേക്ക് പോയി. പുറത്ത് അനിയന്റെ സൈക്കിൾ ഇരിക്കുന്നത് കണ്ടു അത് എടുത്ത് തോമസ് ചേട്ടന്റെ വീട് വരെ പോയി വരാമെന്ന് ആനന്ദ് തീരുമാനിച്ചു. തോമസ് ചേട്ടന്റെ വീടിന്റെ അടുത്തെത്തും തോറും പേടി വർദ്ധിച്ചു വർദ്ധിച്ചു വന്നു. ഒരു ആൾക്കൂട്ടം കൊലപാതക വാർത്ത ഇവയെല്ലാം പ്രതീക്ഷിച്ചതാണ് പക്ഷേ തോമസ് ചേട്ടന്റെ ഗേറ്റ് പുറത്തുനിന്നും വലിയ താഴോട്ടു കുടിയിരിക്കുന്നു!! ഇന്നലെ രാത്രിയും ഇങ്ങനെ തന്നെ ആയിരുന്നോ? അതോ ഇന്ന് രാവിലെ അവർ എവിടെയെങ്കിലും പോയത് ആകുമോ ഒന്നും ഒരു എത്തും പിടിയും ആനന്ദിനു കിട്ടിയില്ല. ഇന്നലെ അവർ വീട്ടിൽ ഇല്ലെങ്കിൽ പിന്നെ ആരാണ് ആ കുഴിയെടുത്തത്? അതെന്തിനാണ്? വീണ്ടും വീട്ടിലെത്തിയ ആനന്ദ ചിന്താമഗ്നനായി. ഉച്ച കഴിഞ്ഞപ്പോൾ സുജിത്ത് വീട്ടിലേക്ക് വന്നു. അവർ രണ്ടാളും കൂടി പുറത്തേക്കിറങ്ങി പുഴക്കരയിലേക്ക് പോയിരുന്നു. ആനന്ദ് ഇന്നലെയുണ്ടായ സംഭവം സുജിത്ത് നോട് പറഞ്ഞു. സുജിത്ത് ഇതൊക്കെ കേട്ടിട്ട് പറഞ്ഞു തോമസ് ചേട്ടൻ ഇടക്കൊക്കെ ഓരോ വാച്ചർമാരെ വയ്ക്കാറുണ്ട് അവർ ചില ദിവസങ്ങളിൽ ഉണ്ടാവാറുണ്ട് അവരിൽ ആരെങ്കിലും ആവും. തോമസ് ഏട്ടന്റെ വീട്ടിലെ പട്ടിയോ പൂച്ചയോ വല്ലതും ചത്ത താവും അതിനെ കുഴിച്ചു മൂടാൻ ഉള്ള കുഴി എടുക്കുന്നത് ആവും നീ കണ്ടത്. എന്തോ ആനന്ദിനെ ആ മറുപടി ആശ്വസിപ്പിച്ച് ഇല്ല. ആനന്ദ് എന്തോ അതല്ല വേറെ എന്തോ ആണ് നടന്നത് എന്ന് ഒരു തോന്നൽ. ആനന്ദ പോകുംവരെ തോമസ് ചേട്ടന്റെ ഗേറ്റ് അടഞ്ഞു തന്നെ കിടന്നു. അടുത്ത ആഴ്ച നാട്ടിൽ വന്നപ്പോഴും തോമസ് ചേട്ടന്റെ വീട് പൂട്ടിക്കിടക്കുകയാണ് . ഒരുമാസം രണ്ടുമാസം അങ്ങനെ മൂന്നുമാസമായി തോമസ് ചേട്ടനും ഭാര്യയും കാണാനില്ല എന്ന പരാതിയുമായി ജോസഫ് ചേട്ടന്റെ പെങ്ങൾ പോലീസിൽ പരാതി കൊടുത്തു വീടിനു മുമ്പിൽ പോലീസ് വന്നപ്പോഴാണ് നാട്ടുകാർ ഇതൊക്കെ അറിയുന്നത്. ആനന്ദ് കോയമ്പത്തൂർ ആണ് സുജിത്ത് വിവരമറിഞ്ഞത് തോമസ് ചേട്ടന്റെ വീടിനു മുമ്പിലെത്തി. ആരെയും കോമ്പൗണ്ടിനുള്ളിൽ കയറുന്നില്ല പോലീസ് പൂട്ടുപൊളിച്ച് അകത്തു കടന്നു വാതിൽ തകർത്ത് അകത്ത് കടന്നു അകത്ത് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പ്രതീക്ഷിച്ചപോലെ യാതൊന്നും അവിടെ സംഭവിച്ചതായി തോന്നിയില്ല. പറമ്പ് ആകെ കാടുപിടിച്ചു ചെറിയ പുല്ലു കയറിയ മുറ്റം,കാര്യമൊന്നും അവിടെനിന്ന് ലഭിച്ചില്ല. പറമ്പിൽ എന്തോ കത്തിച്ച പാടുണ്ടായിരുന്നു കുറെ ചപ്പുചവറുകൾ അടുത്തുണ്ടായിരുന്നു അതൊഴിച്ചാൽ വേറെ അസ്വാഭാവികതകൾ ഒന്നുമുണ്ടായിരുന്നില്ല. സുജിത്ത് ഈ വിവരം ആനന്ദിനെ വിളിച്ചറിയിച്ചു ഒരുവിധം മറന്നു തുടങ്ങിയ കാര്യം വീണ്ടും ദുരൂഹമായി കേട്ടപ്പോൾ ആനന്ദം കുറച്ചു. തോമസ് ചേട്ടനെയും ഭാര്യയെയും കാണാനില്ല. കുഴിയെടുത്ത് ആൾ പട്ടിയോ പൂച്ചയോ അല്ല കുഴിച്ചിട്ടത്എന്ന് ആനന്ദിനു തോന്നി. വാരാന്ത്യം ആനന്ദ് വന്നപ്പോൾ സ്റ്റേഷനിൽ പോയി താൻ കണ്ട കാര്യം പറഞ്ഞു. കേട്ട ഉടനെ തന്നെ പോലീസ് എസ്ഐ അടക്കം തോമസ് ചേട്ടന്റെ വീട്ടിൽ എത്തി. കേട്ടറിഞ്ഞ വലിയൊരു ആൾക്കൂട്ടവും ആനന്ദ് കാണിച്ച ഭാഗത്ത് മണ്ണിളക്കിയതിന്റെ പാടുണ്ട് അതിനുമുകളിൽ പുല്ല് വളർന്നിട്ടുണ്ട്. പോലീസുകാർ വിളിച്ചുകൂട്ടുന്ന പണിക്കാരൻ കുഴിയെടുത്ത് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ദുർഗന്ധം വന്നുതുടങ്ങി കുറച്ചുകൂടി കുഴിച്ചപ്പോൾ ഒരു ജീർണിച്ച ഡെഡ്ബോഡി പക്ഷേ അത് മനുഷ്യന്റെ ആയിരുന്നില്ല സുജിത്ത് പറഞ്ഞപോലെ ഒരു നായയുടെ ആയിരുന്നു. ഒരു പരിഹാസത്തോടെ പോലീസുകാർ ആനന്ദിനെ നോക്കി. ആനന്ദും അൽപമൊന്ന് പരുങ്ങി. കുഴി മൂടാൻ തുടങ്ങവേ എസ്ഐ എന്തോ കുഴി കുറച്ചുകൂടി കുഴിക്കാൻ പറഞ്ഞു. രണ്ടു വിട്ടു കൂടി വെട്ടിയപ്പോൾ ഒരു ശവശരീരം തെളിഞ്ഞുവന്നു. അതൊരു ജീർണ്ണിച്ചു തുടങ്ങിയ സ്ത്രീയുടെ ആയിരുന്നു മുഖം അത്ര വ്യക്തമല്ല. അതിനു താഴെയായി ഒരു പുരുഷനെയും ശവശരീരം കിടന്നിരുന്നു രണ്ടും എടുത്തുകൊണ്ടുപോയി വീടും പരിസരവും സീൽ ചെയ്തു. ആനന്ദ് കെ ഭയന്നുവിറച്ചു അന്ന് താൻ കണ്ടത് തന്റെ മനസ്സിൽ തോന്നിയത് എല്ലാം എല്ലാം ശരിയാണ്.................
തുടരും.......
Comments
Post a Comment